Try right click.

Monday, 20 February 2012

വിശപ്പ്....

വഴിയില്‍ കണ്ട ഒരു കാഴ്ച, എല്ലാവരിലും എത്തണ്ട ഒരു ശകലം.. 


ഞാന്‍ കലൂര്‍ സ്റ്ടിയം റോഡില്‍  നില്കുവായിരുന്നു ,അവിടെ അത്യാവശ്യം


 തിരക്ക് ഉണ്ടായിരുന്നു , ആ തിരക്കിനിടയില്‍ ഒരാള്‍ ഒരു പഴയ ബൈക്ക് 


ആയിട്ടു വന്നു . എന്നിട്ട് ആ തിരക്കുള്ള റോഡില്‍ അയാള്‍ ആ ബൈക്ക് 


കൊണ്ട് ഒത്തിരി സാഹസികം ആയി ഓടിക്കാന്‍ തുടങ്ങി . അവിടെ 


ഉണ്ടായിരുന്ന എല്ലാവരും അയാളെ തന്നെ നോക്കി കൊണ്ട് 


ഇരിക്കുവായിരുന്നു . അപകടം ഉണ്ടാവാന്‍ സാദ്യത ഉണ്ടെങ്കിലും എല്ലാവരും 


അത് കണ്ടു ആസ്വദിച്ചു  കൊണ്ട് തന്നെ ഇരുന്നു .


കുറച്ചു കഴിഞ്ഞു അയാള്‍ ബൈക്ക് ഓടിക്കുന്നത് നിര്‍ത്തി , എന്നിട്ട് റോഡിന്‍റെ 


നടുവില്‍ വന്നു നിന്നു എന്നിട്ട് എല്ലാവരെയും നോക്കി ഒരേ ഒരു വാക്ക് 


പറഞ്ഞു 


"" നിങ്ങള്ക്ക് വിശപ്പിന്റെ വില അറിയുമോ ""      ഇത്രെയും മാത്രം പറഞ്ഞു 


അയാള്‍ എല്ലാരുടെം മുന്നില്‍ കൈനീട്ടന്‍ തുടങ്ങി 


അവിടെ കൂടി നിന്നവര്‍ വേറെ ഒന്നും മിണ്ടിയില്ല അവരാല്‍ പറ്റുന്ന രീതില്‍ 


എല്ലാവരും അയാളെ സഹായിച്ചു . അയാള്‍ പറയുന്ന രീതിയില്‍ ഉള്ള 


വിശപ്പ്‌ ഞാന്‍ ഇതുവരെ അനുബവിചിട്ടില്ല .. എന്നിട്ടും  ആ ഒരു 


വാചകത്തില്‍ എനിക്ക് അയാള്‍ പറഞ്ഞ വിശപ്പ  എന്താ എന്ന് 


മനസ്സിലാക്കാന്‍ കഴിഞ്ഞു . 





No comments:

Post a Comment